പോയാൽ 250 രൂപ ! .. കിട്ടിയാൽ 10 കോടി .. മൺസൂൺ ബമ്പർ നറുക്കെടുപ്പ് ഇന്ന് രണ്ട് മണിക്ക്…


കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ മൺസൂൺ ബമ്പർ BR-104 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. ഉച്ച തിരിഞ്ഞ് രണ്ട് മണിയോടെയാണ് നറുക്കെടുപ്പ് നടക്കുക. തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്. 250 രൂപ വിലയുള്ള മൺസൂൺ ബമ്പറിന്റെ ഒന്നാം സമ്മാനം 10 കോടി രൂപയാണ്. ആരൊക്കെയാകും ഇന്നത്തെ കോടിപതിയും ലക്ഷാധിപതികളും എന്നറിയാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം.

30 ലക്ഷത്തിലേറെ ടിക്കറ്റുകള്‍ വിറ്റതായാണ് കണക്ക്. വിഷു ബമ്പര്‍ നറുക്കെടുപ്പിന് പിന്നാലെയാണ് മണ്‍സൂണ്‍ ബമ്പര്‍ വിപണിയിലെത്തിച്ചത്.പതിവുപോലെ പാലക്കാട് ജില്ലയാണ് വില്‍പനയില്‍ മുന്നില്‍. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്നതാണ് പ്രധാന കാരണം. തമിഴ്‌നാട്ടില്‍ നിന്നുള്ളവര്‍ പാലക്കാടെത്തി ടിക്കറ്റുകള്‍ എടുക്കാറുണ്ട്. തലസ്ഥാനമായ തിരുവനന്തപുരമാണ് ടിക്കറ്റ് വില്‍പനയില്‍ രണ്ടാമത്. തൃശൂരാണ് മൂന്നാമത്.


Previous Post Next Post