മുറി തുറന്നില്ല; പരിശോധിച്ചപ്പോൾ 26കാരി തൂങ്ങിയ നിലയിൽ


കൊല്ലം പൂയപ്പള്ളി റോഡുവിളയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ലിബിന (26) ആണ് മരിച്ചത്. മുറിയുടെ വാതിൽ തുറക്കാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസ് പ്രാഥമിക നി​ഗമനം

ലിബിന അവിവാഹിതയാണെന്നും വിവാഹാലോചനകൾ നടത്തിവരികയായിരുന്നെന്നും ബന്ധുക്കൾ പറയുന്നു. നിലവിൽ ദുരൂഹതയില്ലെന്നും പെൺകുട്ടിക്ക് പ്രണയം ഉണ്ടായിരുന്നോ എന്നതടക്കമുള്ള വിഷയങ്ങൾ പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ പൂയപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു

Previous Post Next Post