കോട്ടയം: കേരള ഇലക്ട്രിക് ട്രേഡ്സ് അസോസിയേഷൻ (കേറ്റ ) ജില്ലാ സമ്മേളനം ഐഡ ഹോട്ടൽ ഹാളിൽ ജില്ലാ പ്രസിഡൻ്റ് ജോൺ ഏബ്രഹാമിൻ്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന പ്രസിഡൻ്റ് കെ.സി തോമസ് ഉത്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി TR സന്തോഷ് , ഈ കാലഘട്ടത്തിൽ വ്യാപാരമാന്ദ്യവും, കോർപറേറ്റുകളുടെ കടന്നുകയറ്റവും ഓൺലൈൻ വ്യാപാരവും തഴച്ചു വളരുമ്പോൾ സംഘടനയുടെ ആവശ്യകത എത്ര മാത്രം അനിവാര്യമാണ് എന്നുള്ളത് ചൂണ്ടികാട്ടി മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ സെക്രട്ടറി എം.വി ജോർജ്ജ് പ്രവർത്തന റിപ്പോർട്ടും, ട്രഷറാർ ഏബ്രഹാം തോമസ് കണക്കുകളും അവതരിപ്പിച്ചു. വൈസ് പ്രസിഡൻ്റ് മോഹൻഐപ്പ് , ജോയിൻ്റ് സെക്രട്ടറി ഷിജോ സെബാസ്റ്റ്യൻ എന്നിവർ ആശംസകൾ അറിയിച്ചു.
തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡൻ്റ് ജോൺ ഏബ്രഹം, സെക്രട്ടറി എം.വി ജോർജ് , ട്രഷറാർ ഷാജി പി. മാത്യു , വൈസ് പ്രസിഡൻ്റ് സാജു ജോസഫ് മുക്കാടൻ, ജോയിൻ്റ് സെക്രട്ടറി ശാംകുമാർ. എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി ഏബ്രഹാം തോമസ്, മോഹൻ ഐപ്പ് , സ്ലീബാ സി. ഏബ്രഹാം, മാണി ജെ വരിക്കപള്ളി, സുനീഷ് എൻ.വി , TR സന്തോഷ്
എന്നിവർ 2025-2027 വർഷത്തേക്കുള്ള ഭാരവാഹികളായി തെരഞ്ഞെടുത്തു.
സ്റ്റേറ്റ് കമ്മറ്റി അംഗങ്ങളായ കൃഷ്ണസ്വാമി എറണാകുളം, രാജശേഖരൻ തിരുവനന്തപുരം, അജി കെ.ജി പത്തനംതിട്ട ,ബെന്നി ഡാനിയേൽ പത്തനംതിട്ട, ഷാജി.പി മാത്യു കോട്ടയം എന്നിവർ ആശംസാപ്രസംഗം നടത്തി , ഇലക്ട്രിക്കൽ കമ്പനികളുടെ പുതിയ ഉത്പന്നങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു.