
പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡിന് സമീപം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് കരൂര്‍ സ്വദേശി മണികണ്ഠന്‍ (27) ആണ് മരിച്ചത്. പൊലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്.
എങ്ങനെയാണ് മരിച്ചത് എന്നതില്‍ വ്യക്തതയില്ല. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേ്ഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.