വൈദികനെ ഹണി ട്രാപ്പിൽ പെടുത്തി 60 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ ഒളിവിൽ ആയിരുന്ന രണ്ടാം പ്രതിയും പിടിയിൽ.



 ഫോണിലൂടെ വൈദികനും ആയി പരിചയത്തിൽ ആയ ശേഷം ഹണി ട്രാപ്പിൽ പെടുത്തി പ്രതികൾ മൂന്നുപേരും ചേർന്ന് വൈദികനിൽ നിന്നും പണം അപഹരിക്കുകയായിരുന്നു.
 2023 ഏപ്രിൽ 24 തീയതി മുതൽ ഗൂഗിൾ പേ വഴിയും SIB mirror app ആപ്പ് വഴിയും 60 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ മൂന്നു പ്രതികളിൽ ഒന്നും മൂന്നും പ്രതികളായ നേഹ ഫാത്തിമ 25 വയസ്സ്, സാരഥി 29 വയസ്സ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന രണ്ടാംപ്രതി 
ഇടുക്കി ജില്ലയിൽ രാജാക്കാട് വില്ലേജിൽ അടിവാരം ഭാഗത്തു പുളിക്കൽ വീട്ടിൽ വിനോദ് മകൻ കൃഷ്ണജിത് പി ഡി
27 വയസ്സ് നെയാണ് ഇപ്പോൾ
 വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Previous Post Next Post