എരുമേലിയിൽ ശബരിമല തീർത്ഥാടകരുടെ ബസുകൾ കൂട്ടിയി‌ടിച്ചു; നിരവധി പേർക്ക് പരിക്ക്


കോ‌‌ട്ടയം എരുമേലിയിൽ ശബരിമല തീർത്ഥാടകരുടെ ബസുകൾ തമ്മിൽ കൂട്ടിയി‌ടിച്ച് അപക‌ടം. കണമല അട്ടിവളവിലാണ് സംഭവം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച ബസുകൾ തമ്മിലാണ് കൂട്ടിയിടിച്ചത്. മൂന്നരയോ‌‌ടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ഉടൻ തന്നെ എരുമേലി ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

أحدث أقدم