ദുബായില്‍ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂര്‍ ചാവക്കാട് സ്വദേശി റോഷനെ (25)യാണ് അല്‍ റഫ ഏരിയയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്ന് ബന്ധുക്കൾ പറഞ്ഞു. ജൂണ്‍ 16-നാണ് മരണം സംഭവിച്ചത്.
കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് റോഷന്‍ ദുബായില്‍ എത്തിയത്. ജിം അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്നു. തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.