
കോട്ടയത്ത് കരിക്കിടാൻ കയറിയ യുവാവിനെ തെങ്ങിന്റെ മുകളിൽ മരിച്ചനിലയിൽ കണ്ടെത്തി. തലയോലപ്പറമ്പ് തേവലക്കാടാണ് സംഭവം. ഉദയനാപുരം സ്വദേശി ഷിബുവാണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ കരിക്കിടാൻ പോയ ഷിബുവിനെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഓലമടലുകൾക്ക് ഇടയിൽ കുടുങ്ങിയ നിലയിലായിരുന്നു. മൃതദേഹം വെെക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.