
അരൂർ: കാർ നിയന്ത്രണം വിട്ട് ഇടിച്ചുകയറിയ സംഭവത്തിൽ മൂന്ന് പേർക്ക് പരിക്ക്. അരൂരിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഓയിൽ കോർപറേഷൻ പമ്പിലാണ് അപടകം നടന്നത്. പമ്പിൽ നിന്ന് പെട്രോൾ നിറച്ച ശേഷം മുന്നോട്ടെടുത്ത കാർ നിയന്ത്രണം തെറ്റിയാണ് അപകടമുണ്ടായത്.
പമ്പിലെ ബൂത്തിലേക്കാണ് കാർ ഇടിച്ചുകയറിയത്. ഇവിടെ ജോലി ചെയ്യുകയായിരുന്ന രണ്ട് ജീവനക്കാർക്കും കാർ ഡ്രൈവർക്കും അപകടത്തിൽ പരിക്കേറ്റു. പെട്രോൾ പമ്പ് ജീവനക്കാരായ അരൂർ തൈക്കാട്ടുശേരി സ്വദേശി നൈസി (40), നേപ്പാൾ സ്വദേശി ദുർഗഗിരി (42) എന്നിവരുടെ പരിക്ക് സാരമുള്ളതാണ്. ഗിരിജയുടെ തലയ്ക്കാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ ദുർഗഗിരിയുടെ വാരിയെല്ലുകൾ ഒടിഞ്ഞു. ഇവരെ മരടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.