നായ കുറുകെച്ചാടി.. സ്‌കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം





നായ റോഡിനുകുറുകെ ചാടിയതിനെത്തുടർന്ന് നിയന്ത്രണം വിട്ട സ്‌കൂട്ടർ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. മൂര്യാട് കൊളുത്തുപറമ്പിൽ ശനിയാഴ്ച രാവിലെയാണ് സംഭവം. കാര്യാട്ടുപുറം ശിശുമന്ദിരത്തിന് സമീപം കുട്ടാമ്പള്ളി ഹൗസിൽ വൈഷ്ണവാണ് (23) മരിച്ചത്. രാവിലെ വൈഷ്ണവ് കൂത്തുപറമ്പിലേക്ക് പോകുമ്പോൾ കൊളുത്തുപറമ്പിൽ നായ സ്‌കൂട്ടറിന് കുറുകെ ചാടുകയായിരുന്നു. നിയന്ത്രണം വിട്ട് സ്‌കൂട്ടർ ഉടൻ മറിഞ്ഞു. തെറിച്ചുവീണ വൈഷ്ണവിന്റെ തലയ്ക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തു. നാട്ടുകാർ ഉടനെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Previous Post Next Post