ചാൻസലർ രജിസ്ട്രാർ പോര്: പ്രതിഷേധം ശക്തമാക്കാൻ എസ്എഫ്ഐയും ഡിവൈഎഫ്ഐയും..ഇന്ന് സംസ്ഥാന വ്യാപക പഠിപ്പുമുടക്ക്..




കേരള സർവ്വകലാശാലയിലെ അധികാര തർക്കത്തിനിടെ ഇന്ന് ഗവർണർക്കും വിസിക്കും എതിരെ ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും പ്രതിഷേധം. എസ്എഫ്ഐ രാജ് ഭവനിലേക്ക് മാർച്ച് നടത്തുന്നതോടൊപ്പം സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും ഉണ്ട്. ഡിവൈഎഫ്ഐ സർവ്വകലാശാല ആസ്ഥാനത്തേക്ക്

മാർച്ച് നടത്തും. കഴിഞ്ഞ ദിവസം സർവ്വകലാശാലയിലെ പ്രതിഷേധത്തിനിടെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ഉൾപ്പടെയുള്ളവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് പഠിപ്പ് മുടക്ക്. അതേസമയം സർവ്വകലാശാലയിലെ ചാൻസിലർ രജിസ്റ്റാർ പോര് അതിരൂക്ഷമായി. അവധി ചോദിച്ച രജിസ്റ്റാർ കെഎസ് അനിൽ കുമാറിനോട്, സസ്പെൻഷനിലായ രജിസ്റ്റാർക്ക് എന്തിനാണ് അവധി എന്നായിരുന്നു വിസി മോഹൻ കുന്നുമലിന്‍റെ ചോദ്യം. എന്‍റെ സസ്പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കി എന്നായിരുന്നു രജിസ്റ്റാറുടെ മറുപടി. അനിൽകുമാർ ഇന്ന് ഓഫീസിൽ എത്തുമോ എന്നുള്ളതാണ് ആകാംക്ഷ.
Previous Post Next Post