വാഴൂർ ഇളപ്പുങ്കലിൽ ബൈക്കും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു മരിച്ചത് നെടുമാവ്....


വാഴൂർ: കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. വാഴൂർ നെടുമാവിൽ താമസിക്കുന്ന ചാമംപതാൽ പനമൂട് സ്വദേശി കുമ്പുക്കൽ വീട്ടിൽ പരേതനായ സത്യന്റെ മകൻ
സത്യരാജ് എന്ന് വിളിക്കുന്ന ഗോപാലകൃഷ്ണൻ കെ എസ് (33) ആണ് മരിച്ചത്. കൊടുങ്ങൂരിലെ ബിഎസ്എൻഎൽ കരാർ ജീവനക്കാരനാണ്.വ്യാഴാഴ്ച രാത്രി ഒൻപതിന് ദേശീയപാതയിൽ ഇളപ്പുങ്കൽ പെൻഷൻഭവന് സമീപമായിരുന്നു അപകടം. കൊടുങ്ങൂരിൽ നിന്നും നെടുമാവിലെ വീട്ടിലേക്ക് പോകുമ്പോൾ സത്യരാജ് സഞ്ചരിച്ച ബൈക്കും കോട്ടയത്തു നിന്നും വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സത്യരാജിനെ നാട്ടുകാർ ചേർന്ന് കൊടുങ്ങൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. 
മൃതദേഹം കൊടുങ്ങൂർ തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രി മോർച്ചറിയിൽ
أحدث أقدم