സ്‌കൂള്‍ വിട്ട് ബസ് കാത്തുനിന്ന പെണ്‍കുട്ടിയെ ഓട്ടോയില്‍ കയറ്റി പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍.



കോഴിക്കോട്: സ്‌കൂള്‍ വിട്ട് ബസ് കാത്തുനിന്ന പെണ്‍കുട്ടിയെ ഓട്ടോയില്‍ കയറ്റി പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. കൊടുവളളി വാവാട് പേക്കണ്ടിയില്‍ വീട്ടില് അബ്ദുള്‍ ഗഫൂര്‍ (50) ആണ് അറസ്റ്റിലായത്. പോക്‌സോ നിയമപ്രകാരം കുന്ദമംഗലം പൊലീസാണ് അബ്ദുള്‍ ഗഫൂറിനെ അറസ്റ്റ് ചെയ്തത്.
വൈകുന്നേരം സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകാന്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു പെണ്‍കുട്ടി. വീടിന് സമീപം ഇറക്കിത്തരാമെന്ന് പറഞ്ഞ് ഗഫൂര്‍ തന്റെ ഓട്ടോയില്‍ നിര്‍ബന്ധിച്ച് കയറ്റുകയായിരുന്നു. പിന്നീട് ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ലൈംഗികാതിക്രമം നടത്തുകയും ചെയ്തു. വിദ്യാര്‍ത്ഥിനി ബഹളംവെച്ച് വാഹനം നിര്‍ത്താനാവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ കുട്ടിയെ ഇറക്കിവിട്ട് സ്ഥലത്തുനിന്നും കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.



أحدث أقدم