മകൻ്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു...


തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ മകൻ്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു. വെൺപകൽ സ്വദേശി സുനിൽകുമാറാണ് മരിച്ചത്. സംഭവത്തിൽ മകൻ സിജോയ് സാമുവേലിനെ നെയ്യാറ്റിൻകര പൊലിസ് കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ പതിനൊന്നാം തീയതി രാവിലെ 10 മണിക്ക് ആയിരുന്നു സംഭവം. രാവിലെ തന്നെ മദ്യപിച്ച് എത്തിയ സിജോയ് മാതാപിതാക്കളുമായി വഴക്കുണ്ടാക്കുകയും സുനിൽകുമാറിനെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. മർദ്ദനത്തിൽ ഗുരുതരമായ പരിക്കേറ്റ സുനിൽകുമാറിന്റെ ബന്ധുക്കൾ ചേർന്നാണ് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.

കാൽവഴുതി വീണുണ്ടായ പരിക്ക് ആണെന്നാണ് സുനിൽകുമാർ ഡോക്ടറോട് പറഞ്ഞത്. എന്നാൽ മുതുകിൽ മർദ്ദനമേറ്റതിന്റെ പാടുകൾ കണ്ട ഡോക്ടർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സുനിൽകുമാറിന്റെ ഭാര്യ മകൻ സിജോയ് ആണ് മർദ്ദിച്ചത് എന്ന മൊഴി നൽകിയത്. സിജോയ് സുനിൽകുമാറിനെ സ്ഥിരമായി മർദ്ദിക്കാറുണ്ടെന്നും ഭാര്യ മൊഴി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഇന്നലെ വൈകിട്ട് സിജോയ് കസ്റ്റഡിയിൽ എടുത്തത്.

Previous Post Next Post