സകല നിയമങ്ങളും കാറ്റിൽ പറത്തിയാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് എന്ന് മന്ത്രി വി. ശിവൻകുട്ടി




തിരുവനന്തപുരം : ഛത്തീസ്ഗഡിൽ മനുഷ്യക്കടത്തും, മതപരിവർത്തനവും ആരോപിച്ച് മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ ബിഷപ്പുമാർക്ക് എതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി.

സംഭവത്തിൽ ഒരു തിരുമേനിമാരുടെയും പ്രതിഷേധം കണ്ടില്ല.ഇതൊക്കെ കേരളത്തിലെ തിരുമേനിമാർക്ക് ബോധ്യപ്പെട്ടില്ല.

ദീപികയിൽ എഡിറ്റോറിയൽ എഴുതിയിട്ട് അരമനയിൽ കയറി ഒതുങ്ങിയിരുന്ന് പ്രാർഥിച്ചാൽ പ്രശ്നത്തിന് പരിഹാരം കാണുമോ? എന്ന് മന്ത്രി ചോദിച്ചു.പ്രധാനമന്ത്രിയുടെ മുന്നിൽ പോയി പരാതി പറയാനുള്ള ധൈര്യം പോലും തിരുമേനിമാർ കാണിക്കുന്നില്ലല്ലോ?
അവർക്കെല്ലാം
അവരുടെ സ്ഥാനങ്ങൾ ഉറപ്പിച്ച് മുന്നോട്ടു കൊണ്ടുപോവുകയാണ്.ബാക്കി പാവപ്പെട്ട ക്രിസ്ത്യാനികൾ അനുഭവിക്കട്ടെ എന്ന നിലയിലായിരിക്കും എടുത്തിട്ടുള്ളത്. അവരും വലിയ രീതിയിൽ ഗൗരവമായി ആലോചിക്കേണ്ടതാണ് എന്ന് ശിവൻകുട്ടി പറഞ്ഞു
Previous Post Next Post