ഒറ്റപ്പാലം : പ്രതി കോടതിയില്‍ നിന്ന് മുങ്ങി. കോട്ടയം ചങ്ങനാശ്ശേരി പായിപ്പാട് നാലുകോടി പുത്തന്‍പുരയില്‍ വീട്ടില്‍ നസീം നാസറാണ് (26) പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് 1.2 കിലോഗ്രാം കഞ്ചാവുമായി പിടിയിലായ കേസിലെ പ്രതിയാണ് നസീം നാസര്‍.പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതി രണ്ടില്‍ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ഒറ്റപ്പാലം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാന്‍ഡിലായെന്ന് തിരിച്ചറിഞ്ഞതോടെയാണ് പ്രതി മുങ്ങിയതെന്നാണ് സൂചന.
2017ലാണ് നസീം നാസറിനെ പൊലീസ് കഞ്ചാവുമായി പിടികൂടിയത്. കേസില്‍ ഇയാള്‍ ജാമ്യത്തിലിറങ്ങയ നാസര്‍ പിന്നീട് കോടതി നടപടികളുമായി സഹകരിച്ചിരുന്നില്ല. തുടര്‍ന്ന് വാറന്റ് പുറപ്പെടുവിച്ചപ്പോള്‍ സ്വമേധയാ ഹാജരാകുകയായിരുന്നു. എന്നാല്‍ കേസില്‍ വീണ്ടും റിമാന്‍ഡിലാകുമെന്ന സാഹചര്യം വന്നതോടെയാണ് നാസര്‍ കോടതിയില്‍ നിന്നും മുങ്ങിയതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.