ആധാർ കാർഡ് ഇല്ലാത്തതിനാൽ ആറു വയസ്സുകാരന് ചികിത്സ നിഷേധിച്ചതായി പരാതി.




പാലക്കാട് ഒഴലപ്പതിയിൽ ആധാർ കാർഡ് ഇല്ലാത്തതിനാൽ ആറു വയസ്സുകാരന് ചികിത്സ നിഷേധിച്ചതായി പരാതി. വടകരപ്പതി പഞ്ചായത്ത് കിണർപള്ളം സ്വദേശി ജോസഫാണ് ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർക്കെതിരെ പരാതി നൽകിയത്. ആധാർ കാർഡ് കൈയിലില്ലെങ്കിലും പിന്നീടെത്തിക്കാമെന്നും പറഞ്ഞെങ്കിലും അതില്ലാതെ ഒപി എടുക്കാൻ കഴിയില്ലെന്ന് പറയുകയായിരുന്നെന്ന് കുടുംബം പരാതിയിൽ പറയുന്നു. എന്നാൽ, ആധാർ കാർഡില്ലാത്തതുകൊണ്ട് ഒപി ടിക്കറ്റ് നൽകാതിരിക്കുകയോ ചികിത്സ നൽകാതിരിക്കുകയോ ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ.


        

أحدث أقدم