ബെംഗളൂരുവിൽ ഇൻസ്റ്റാഗ്രാം ‘സ്റ്റോക്കർ’ പിടിയിൽ. സ്ത്രീകളെ പിന്തുടർന്ന് അനുമതിയില്ലാതെ മോശം രീതിയിൽ ചിത്രം പകർത്തിയ സംഭവത്തിലാണ് അറസ്റ്റ്. പഞ്ചാബ് സ്വദേശിയും 26കാരനുമായ ഗുർദീപ് സിംഗാണ് ഇന്നലെ ബെംഗളുരുവിൽ അറസ്റ്റിലായത്. ചർച്ച് സ്ട്രീറ്റിലും, കോറമംഗളയിലും സ്ത്രീകളെ പിന്തുടർന്ന് മോശം രീതിയിൽ ചിത്രങ്ങൾ പകർത്തുക ഇയാളുടെ പതിവായിരുന്നു. ഈ ദൃശ്യം ഇൻസ്റ്റാഗ്രാമിലെ പല പേജുകളിലായി പോസ്റ്റ് ചെയ്യും. തന്‍റെ ദൃശ്യം പലയിടങ്ങളിലായി പോസ്റ്റ് ചെയ്യപ്പെട്ടത് കണ്ട യുവതിയാണ് പൊലീസിൽ പരാതി നൽകിയത്.
ഇൻസ്റ്റഗ്രാമിന് പരാതി നൽകിയിട്ട് ഒരു പ്രയോജനവുമുണ്ടായില്ലെന്ന് യുവതി പ്രതികരിച്ചു. നേരത്തേ ബെംഗളുരു മെട്രോയിൽ സ്ത്രീകളെ പിന്തുടർന്ന് മോശം രീതിയിൽ ദൃശ്യം പകർത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേ സമയം, ഈ പേജ് ഇത് വരെ ഇൻസ്റ്റാഗ്രാം ഡൗൺ ചെയ്തിട്ടില്ല.