സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ്..


        
സംസ്ഥാനത്ത് ഇന്ന് സ്വർണവില വർധിച്ചു. കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് കൂടിയത്. 72,160 രൂപയാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 20 രൂപ കൂടി 9020 രൂപയിലെത്തി. അതേസമയം, 18 കാരറ്റ് സ്വർണം ഗ്രാമിന് 15 രൂപ വർധിച്ച് 7,395 രൂപയായി. വെള്ളിയുടെ വില 116 എന്ന നിരക്കിൽ തുടരുകയാണ്. രാജ്യാന്തര വിപണിയിൽ ഔൺസ് സ്വർണത്തിന് 3320 ഡോളറായി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം 3,300ന് താഴേക്ക് വീണിരുന്നു.

ഡോളർ മൂല്യം കുറഞ്ഞുവരുന്നതാണ് സ്വർണവില ഉയരാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്. അന്താരാഷ്ട്ര വിപണിയിലും സ്വർണവില ഉയരുന്നുണ്ട്. ഇതേ ട്രെൻഡ് തുടർന്നാൽ വരും ദിവസങ്ങളിലും വില കൂടിയേക്കും.

അടുത്ത മാസം വിവാഹ സീസൺ ആരംഭിക്കാനിരിക്കെ ജ്വല്ലറികളിൽ മുൻകൂർ ബുക്കിംഗ് സജീവമായിട്ടുണ്ട്. സ്വർണവില അടിക്കടി ഉയർന്നു തുടങ്ങിയതോടെ പലരും മുൻകൂർ ബുക്കിംഗിലേക്ക് മാറിയിട്ടുണ്ട്. ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയ്ക്ക് പിന്നീട് സ്വർണം വാങ്ങാൻ പറ്റുമെന്നതാണ് ഇതിന്റെ നേട്ടം. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക്, സ്വർണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വർണത്തിന്റെ വില നിർണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങൾ.
أحدث أقدم