കൊച്ചി നഗരത്തില്‍ വന്‍ തീപിടിത്തം, ടൗണ്‍ഹാളിനടുത്ത് ഫര്‍ണീച്ചര്‍ കട കത്തി നശിച്ചു...




കൊച്ചി: നഗരത്തില്‍ വന്‍ തീപിടുത്തം. എറണാകുളം ടൗണ്‍ ഹാളിന് അടുത്ത് നോര്‍ത്ത് പാലത്തിന് സമീപത്തുള്ള കെട്ടിടത്തിലെ ഫര്‍ണീച്ചര്‍ കടയ്ക്കാണ് തീപിടിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തം ശ്രദ്ധയില്‍പ്പെട്ടത്. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിന് ഒടുവില്‍ രാവിലെ ആറ് മണിയോടെ തീപിടിത്തം നിയന്ത്രണ വിധേയമാക്കി.  ഫയര്‍ ഫോഴ്‌സിന്റെ എഴോളം യൂണിറ്റ് എത്തിയാണ് അഗ്നിബാധ നിയന്ത്രണ വിധേയമാക്കിയത്. 

പഴയ കസേരകള്‍ നന്നാക്കി വില്‍ക്കുന്ന ഷോറൂമില്‍ തീപടരുന്ന വിവരം പുലര്‍ച്ചെ പത്ര വിതരണക്കാരുടെ ശ്രദ്ധയില്‍പെട്ടത് വന്‍ ദുരന്തം ഒഴിവാക്കി. സമീപത്ത് പെട്രോള്‍ പമ്പുകള്‍ ഉണ്ടായിരുന്നതും ആശങ്കയ്ക്ക് ഇടയാക്കി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
Previous Post Next Post