പാലക്കാട് ജില്ലയിലെ കോൺഗ്രസിനെ നശിപ്പിക്കുന്ന പണം ലോബിയുടെ അടിമയാണ് ഡിസിസി പ്രസിഡന്റെന്നും, ഡിസിസി പ്രസിഡന്റ്‌റ് എ.തങ്കപ്പൻ നിർത്തിയ മംഗലം ഡാമിലെ സ്ഥാനാർത്ഥിയ്ക്ക് സിറ്റിങ് വാർഡിൽ നാലാം സ്ഥാനമാണ് ലഭിച്ചതെന്നും, യുഡിഎഫിന് ഭരണം നഷ്ടപ്പെടാൻ കാരണമായ പ്രസിഡന്റ് തങ്കപ്പൻ രാജിവെക്കുക തുടങ്ങിയ കാര്യങ്ങളുന്നയിച്ചാണ് പോസ്റ്റർ. ഡിസിസി ഓഫിസിന്റെ മതിലിലാണ് പോസ്റ്ററുകൾ പതിച്ചത്.