അതേസമയം കേരള സർവകലാശാലയിൽ വിസിയും റജിസ്ട്രാറും തമ്മിലുള്ള തർക്കം തുടരുകയാണ്. റജിസ്ട്രാർ കെ എസ് അനിൽ കുമാർ ഓഫീസിലേക്ക് പ്രവേശിക്കരുതെന്ന വിസിയുടെ ഉത്തരവ് ഇന്നലെ നടപ്പായിരുന്നില്ല. റജിസ്ട്രാർക്ക് ഇ-ഫയലുകൾ നൽകരുതെന്ന വിസിയുടെ രണ്ടാം നിർദേശവും നടപ്പായില്ല. അനിൽ കുമാർ ഒപ്പിടുന്ന ഫയലുകൾ തനിക്ക് അയക്കേണ്ട എന്നാണ് വിസി മോഹൻ കുന്നുമലിന്‍റെ നിലപാട്. റജിസ്ട്രാർ അയക്കുന്ന ഫയലുകൾ മാറ്റിവെക്കാനും അടിയന്തരാവശ്യമുള്ള ഫയലുകൾ തനിക്ക് നേരിട്ട് അയക്കാനും ജോയിന്‍റ് റജിസ്ട്രാർക്ക് വിസി നിർദേശം നൽകി. വിസിയുടെ രണ്ട് നിർദേശവും നടപ്പാക്കാത്തതിന് പിന്നാലെയാണ് മൂന്നാം നിർദേശം