ഷോളയാര്‍ ഡാമില്‍ 96ശതമാനം വെള്ളം നിറഞ്ഞു. ഇതേ തുടര്‍ന്ന് ഷോളയാര്‍ ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മഴ ഇനിയും കനത്താല്‍ ഷോളയാര്‍ ഡാമിന്റേയും പെരിങ്ങല്‍കുത്ത് ഡാമിന്റേയും ഷട്ടറുകള്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ട്.പുഴയോരവാസികള്‍ ജാഗ്രത പുലര്‍ത്താനുള്ള നിര്‍ദേശം നൽകിയിട്ടുണ്ട്. നിലവിലത്തെ സാഹചര്യത്തില്‍ ആശങ്കയില്ലെന്നും അധികൃതര്‍ അറിയിച്ചു