കേരള പ്രവാസി സംഘം പത്തനംതിട്ട മല്ലപ്പള്ളി മേഖല സമ്മേളനം നടന്നു
മല്ലപ്പള്ളി : കേരള പ്രവാസി വെൽഫെയർ ബോർഡ് ഡയറക്ടർ ജോർജ് വർഗീസ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ടി ജെ ജോബിഷ് അധ്യക്ഷനായി.
ഏരിയാ ട്രഷറർ
വർഗീസ് കുഴിവേലി പതാക ഉയർത്തി. ഏരിയ സെക്രട്ടറി നജീബ് കോട്ടാങ്ങല്‍,
ഏരിയ പ്രസിഡന്റ് സ്കറിയ ജോണും, പ്രവാസി സംഘം ജില്ലാ വനിത വിങ്ങ് സെക്രട്ടറി
സജിത സ്കറിയ, ബിനോജ് ഏബ്രഹാം, വര്‍ഗീസ് തോമസ് എന്നിവര്‍ സംസാരിച്ചു.
ഗായകൻ
സുമേഷ് മല്ലപ്പള്ളിയേയും , പ്രവാസ ലോകത്തിന് നിരവധി സംഭാവനകൾ നൽകിയ മുതിർന്ന പ്രവാസികളെയും ആദരിച്ചു.
ഭാരവാഹികളായി മനീഷ് കുഴിവേലിൽ (പ്രസിഡണ്ട്), ബിനോജ് എബ്രഹാം (സെക്രട്ടറി),
ജോബിഷ്, വർഗീസ്, തോമസ് (വൈസ് പ്രസിഡണ്ട്മാർ),
ജോസഫ് ചാക്കോ (ജോയിന്റ് സെക്രട്ടറി),
പി വി എബ്രഹാം
(ട്രഷറർ) എന്നിവരുള്‍പ്പടെ ഇരുപത് അംഗ
കമ്മറ്റി രൂപീകരിച്ചു.
മനീഷ് കുഴിവേലിൽ (പ്രസിഡണ്ട്),,ബിനോജ് എബ്രഹാം (സെക്രട്ടറി),