നാളെ രാവിലെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനായി തൃശൂരിലേക്കു പോകും. തുടര്‍ന്ന് കളമശേരിയില്‍ തിരിച്ചെത്തുന്ന അദ്ദേഹം 10.40നു നാഷനല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസില്‍ (നുവാല്‍സ്) വിദ്യാര്‍ഥികളും അധ്യാപകരുമായി സംവാദം നടത്തും.
ഇന്നും നാളെയും ഗതാഗതനിയന്ത്രണം
ഉപരാഷ്ടപതിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് കൊച്ചി നഗരത്തില്‍ ഇന്നും നാളെയും ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 2 മുതല്‍ നേവല്‍ ബേസ്, എംജി റോഡ്, ഹൈക്കോടതി, ബോള്‍ഗാട്ടി ഭാഗങ്ങളിലും നാളെ രാവിലെ 8 മുതല്‍ ഒന്നു വരെ നാഷണല്‍ ഹൈവേ 544, കളമശേരി എസ്സിഎംഎസ്എച്ച്എംടി, സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ തോഷിബ ജംക്ഷന്‍, മെഡിക്കല്‍ കോളജ് റോഡില്‍ കളമശേരി ന്യൂവാല്‍സ് എന്നിവിടങ്ങളിലും ഗതാഗതം നിയന്ത്രിക്കും.