ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭര്‍ത്തൃപിതാവിനെ കാണാനായി ചൊവ്വാഴ്ച രാത്രിയാണ് യുവതി ഭർത്താവിനും മകൾക്കുമൊപ്പം യാത്രതിരിച്ചത്. യാത്രയ്ക്കിടെ ജോലാർപെട്ടിനു സമീപം എത്തിയപ്പോൾ ശുചിമുറിയിലേക്കു പോയ രോഷ്നി ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. തുടർന്ന് ഭർത്താവ് കാട്പാടി റെയിൽവേ സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്നുള്ള അന്വേഷണത്തിൽ വാണിയമ്പാടിക്കു സമീപം പുത്തുക്കോവിലിൽ റെയിൽ പാളത്തിൽ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.
ബിരുദാനന്തര ബിരുദധാരിയായ രോഷ്ണി മൂന്ന് പിഎസ്‌സി പരീക്ഷകളിലും ദേവസ്വംബോര്‍ഡ് പരീക്ഷയിലും വിജയിച്ച് ജോലി പ്രതീക്ഷിച്ചിരിക്കെയാണ് അപകടം ഉണ്ടായത്. യുവതി എങ്ങനെയാണു ട്രെയിനിൽ നിന്നും വീണത് എന്ന കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചു.