തോണിയിൽ ഒരു കുട്ടിയുള്‍പ്പടെ അഞ്ച് പേർ; കടവിൽ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു


വയനാട് പടിഞ്ഞാറത്തറ പുതുശ്ശേരി കടവിൽ തോണി മറിഞ്ഞ് ഒരു മരണം. മുണ്ടക്കുറ്റി സ്വദേശി ബാലകൃഷ്ണൻ (50) ആണ് മരിച്ചത്. പുതുശ്ശേരി കടവിൽ സർവീസ് നടത്തിയിരുന്ന തോണിയാണ് മറിഞ്ഞത്. അപകടം നടക്കുമ്പോൾ തോണിയിൽ ഒരു കുട്ടിയുള്‍പ്പടെ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. ഇതിൽ തോണി തുഴഞ്ഞിരുന്നയാളാണ് മരണപ്പെട്ടത്. സംഭവം നടന്നയുടൻ തന്നെ നാട്ടുകാർ ഇടപെട്ട് രക്ഷാപ്രവർത്തനം നടത്തിയിരുന്നു. എന്നാൽ, ഒരാൾ മരിക്കുകയായിരുന്നു. മറ്റുള്ളവരെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചു

അതേസമയം കോട്ടയം വൈക്കത്തിനടുത്ത് വള്ളം മറിഞ്ഞ് കാണാതായ ആൾക്കുവേണ്ടി തിരച്ചിൽ നടക്കുകയാണ്. കണ്ണൻ എന്ന സുമേഷിനെയാണ് കാണാതായത്. ആള്‍ക്കായി സംഭവസ്ഥലത്ത് തിരച്ചില്‍ നടക്കുകയാണ്. 23 പേരായിരുന്നു വള്ളത്തിൽ ഉണ്ടായിരുന്നത്. ചെമ്പിനടുത്ത് തുരുത്തേൽ എന്ന സ്ഥലത്ത് മരണാനന്തര ചടങ്ങിൽ പങ്കെടുത്തതിനു ശേഷം മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്.

أحدث أقدم