ഡിവൈഎഫ്ഐ പ്രവർത്തകൻ കഞ്ചാവുമായി പിടിയിൽ…സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചു… പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്….


        
പത്തനംതിട്ട: അടൂരിൽ കോൺഗ്രസ് കൊടിമരം തകർത്ത ഡി വൈ എഫ് ഐ പ്രവർത്തകൻ കഞ്ചാവുമായി പിടിയിൽ. മുഹമ്മദ് സബീറിൽ നിന്ന് മൂന്ന് ഗ്രാംകഞ്ചാവാണ് പിടികൂടിയതെന്ന് അടൂർ പൊലീസ് അറിയിച്ചു. കോൺഗ്രസ് കൊടിമരം തകർക്കുന്നതിന്‍റെ വീഡിയോ മുഹമ്മദ് സബീർ റീൽസാക്കിയിരുന്നു. ഇതിന്‍റെ തൊട്ടടുത്ത ദിവസമാണ് സബീർ കഞ്ചാവുമായി പിടിയിലായത്. എന്നാൽ സബീറിനെ സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചതിൽ പ്രതിഷേധം കടുപ്പിക്കുകയാണ് യൂത്ത് കോൺഗ്രസ്.

മൂന്ന് ഗ്രാം കഞ്ചാവാണ് പിടിച്ചതെന്നത് സ്റ്റേഷൻ ജാമ്യം കിട്ടാനായി പൊലീസിന്‍റെ കള്ളക്കളിയാണെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. പാർട്ടി സ്വാധീനത്തിന് പൊലീസ് വഴങ്ങിയെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് അടൂർ പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് ഉപരോധമടക്കം നടത്തി. ഡി വൈ എഫ് ഐ പ്രവർത്തകനാണോ പിടിയിലായതെന്നത് അന്വേഷിച്ച് മറുപടി നൽകാമെന്നാണ് ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി പറയുന്നത്.


أحدث أقدم