
കണ്ടെയ്‌നര്‍ ലോറിയുമായി കൂട്ടിയിടിച്ചു. ബൈക്ക് യാത്രികന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.ഇതിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്തുവന്നു. ഇന്നു ഉച്ചയോടെയാണ് സംഭവം. ഇടറോഡില്‍ നിന്നും ഹൈവേയിലേക്ക് ബൈക്ക് ഓടിച്ചുകയറിയ യുവാവ് കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.തൃശൂർ കുഞ്ഞനംപാറയിലാണ് സംഭവം നടന്നത്.
ബൈക്ക് അടക്കം റോഡില്‍ വീണ യുവാവ് ലോറിക്കടിയില്‍ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വട്ടണാത്ര വിയ്യൂക്കാരന്‍ വീട്ടില്‍ മുപ്പത്തിയേഴുവയസ്സുള്ള വിജിത്താണ് അപകടത്തില്‍പ്പെട്ടത്.യുവാവിന്‍റെ കൈയ്ക്കും കാലിനും മാത്രമാണ് പരിക്കേറ്റത്. ഹെല്‍മെറ്റ് ഊരിത്തെറിച്ചുപോകുന്നതും വിഡിയോയില്‍ കാണാം. ഒല്ലൂര്‍ ആക്ട്സ് പ്രവര്‍ത്തകരാണ് യുവാവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിക്കുകള്‍ ഗുരുതരമല്ല.