മലയാളി യുവാവ് ദുബൈയില്‍ ഷോക്കേറ്റ് മരിച്ചു...


മലയാളി യുവാവ് ദുബൈയില്‍ ഷോക്കേറ്റ് മരിച്ചു. പാലക്കാട് കൂറ്റനാട് ചാലിശ്ശേരി ദുബൈ റോഡ് കൊളവർണിയിൽ വീട്ടിൽ അജ്മൽ (24) ആണ് മരിച്ചത്. ഇലക്ട്രീഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു അജ്മൽ. കപ്പലിലെ വര്‍ക്ഷോപ്പില്‍ ജോലി ചെയ്യുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നെന്നാണ് പ്രാഥമിക വിവരം.

ഒന്നര വര്‍ഷം മുമ്പ് സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായാണ് അജ്മല്‍ നാട്ടില്‍ വന്നത്. ഈ മാസം 30ന് നാട്ടിലേക്ക് പോകാനിരിക്കെയാണ് മരണം.

أحدث أقدم