ചായക്കട ജീവനക്കാരൻ ജീവനൊടുക്കിയ നിലയിൽ; ആത്മഹത്യാകുറിപ്പിൽ കോൺഗ്രസ് വാർഡ് അംഗത്തിന്റെ പേര്


ത്തനംതിട്ട ആറന്മുള കോട്ടയ്ക്കകത്ത് ചായക്കട ജീവനക്കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോന്നി സ്വദേശി ബിജുവിനെയാണ് (55) മരിച്ച നിലയിൽ കണ്ടെത്തിയത്. ചായക്കടക്കുള്ളിൽ ഇരുമ്പ് പൈപ്പിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്നും ആത്മഹത്യാകുറിപ്പും കണ്ടെടുത്തിട്ടുണ്ട്.

ആത്മഹത്യാ കുറിപ്പിൽ കോൺഗ്രസ് വാർഡ് അംഗത്തിന്റെയും ഭർത്താവിന്റെയും പേര് സൂചിപ്പിച്ചിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പ് സംബന്ധിച്ച് വിശദമായി അന്വേഷിക്കും എന്ന് പൊലീസ് അറിയിച്ചു. ബിജുവിന്‌റെ മരണത്തിൽ ആറന്മുള പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

أحدث أقدم