ടേക്ക് ഓഫിനിടെ റൺവേയിൽ എത്തി.. വിമാനത്തിന്റെ എൻജിനിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം…


        
വിമാനത്താവളത്തിൽ പുറപ്പെടാന്‍ തയാറായി നിന്ന വിമാനത്തിൻ്റെ എന്‍ജിനില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. സ്‌പെയിനിലെ ആസ്റ്റുരിയസിലേക്കു പുറപ്പെടാൻ തയ്യാറായി നിന്ന വിമാനത്തിൻ്റെ എന്‍ജിനില്‍ കുടുങ്ങിയാണ് മരണം സംഭവിച്ചത്. യുവാവ് റൺവേയിലേക്ക് കടന്നതാണ് അപകടത്തിന് കാരണമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോ‌ർട്ട് ചെയ്യുന്നു.

എന്നാൽ പൊലീസ് പിന്തുടര്‍ന്നതിനെ തുടർന്നാണ് യുവാവ് റണ്‍വേയില്‍ എത്തിയതെന്നും സുരക്ഷാവാതിലിലൂടെയാണ് റണ്‍വേയില്‍ കടന്നതെന്നും ചില പ്രാദേശിക മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇയാള്‍ വിമാനയാത്രികനോ എയര്‍പോര്‍ട്ട് ജീവനക്കാരനോ അല്ലെന്നും റിപ്പോർട്ടുകളിൽ പറയുന്നു. 35 വയസ്സുകാരനാണ് മരിച്ചതെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ അറിയിച്ചു. സംഭവത്തിൽ ബെര്‍ഗാമോ വിമാനത്താവള അധികൃതർ അന്വേഷണം പ്രഖ്യാപിച്ചു.
Previous Post Next Post