രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞു; കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ


തിരുവനന്തപുരം വിതുരയിൽ രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞ കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. ഡിസിസി ജനറൽ സെക്രട്ടറി ലാൽ റോഷിൻ അടക്കമുള്ളവരാണ് അറസ്റ്റിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.

ഗുരുതരാവസ്ഥയിലായ രോഗിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ അനുവദിക്കാതെ തടഞ്ഞെന്നായിരുന്നു കേസ്. കണ്ടാലറിയാവുന്ന പത്തുപേർക്കെതിരെയാണ് കേസെടുത്തത്. ഇതിൽ ആറുപേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.

Previous Post Next Post