കുമരകം ചീപ്പുങ്കലിൽ ആളൊഴിഞ്ഞ വീട്ടിൽ അജ്ഞാതമൃതദേഹം കണ്ടെത്തി.ചെങ്ങന്നൂർ രജിസ്ട്രേഷനുള്ള ഒരു സ്കൂട്ടറും വീടിനു മുന്നിൽ നിന്നും കണ്ടെത്തി. ഏറെനാളുകളായി ഈ വീട്ടിൽ ആൾത്താമസം ഉണ്ടായിരുന്നില്ല.



കോട്ടയം : കുമരകം ചീപ്പുങ്കലിൽ ആളൊഴിഞ്ഞ വീട്ടിൽ അജ്ഞാതമൃതദേഹം കണ്ടെത്തി. ചീപ്പുങ്കൽ വലിയമട വാട്ടർ ടൂറിസം പാർക്കിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. 45 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
തൂങ്ങിമരിച്ച നിലയിലായിലായിരു ന്നു. ചെങ്ങന്നൂർ രജിസ്ട്രേഷനുള്ള ഒരു സ്കൂട്ടറും വീടിനു മുന്നിൽ നിന്നും കണ്ടെത്തി. ഏറെനാളുകളായി ഈ വീട്ടിൽ ആൾത്താമസം ഉണ്ടായിരുന്നില്ല. നാലുദിവസമായി വീടിന് മുന്നിൽ സ്കൂ‌ട്ടർ കാണപ്പെട്ടതിനെ തുടർന്ന്
പ്രദേശവാസികൾ നടത്തിയ പരിശോധനയിലാണ് വീടിനുള്ളിൽ മൃതദേഹം കണ്ടത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.
കുമരകം പോലീസ് സ്ഥലത്തെത്തി.
മേൽനടപടികൾ സ്വീകരിച്ചു.
Previous Post Next Post