വിഎസിന് വിട ചൊല്ലാൻ കേരളം; അവസാനമായി ഒരുനോക്ക് കാണാൻ എകെജി സെന്ററിലേക്ക് ഒഴുകി ജനസഞ്ചയം


വിഎസ് അച്യുതാനന്ദന് വിട ചൊല്ലാൻ കേരളം. തിരുവനന്തപുരത്ത് എകെജി പഠനകേന്ദ്രത്തിലെ പൊതുദർശനം തുടരുകയാണ്. നീണ്ട ക്യൂവാണ് അനുഭവപ്പെടുന്നത്. കേരള സർവകലാശാലയ്ക്ക് മുന്നിൽനിന്ന് എകെജി സെന്റർ വരെ നീണ്ട് നിൽക്കുന്നതാണ് ക്യൂ. പ്രിയനേതാവിനെ അവസാനമായി കാണാൻ പതിനായിരങ്ങളാണ് എകെജി സെന്ററിലേക്ക് ഒഴുകിയെത്തുന്നത്.പലരും മണിക്കൂറുകളായി കാത്തുനിൽക്കുകയാണ്.

വിഎസ് ജനങ്ങൾക്കിടയിൽ നിന്ന് പ്രവർത്തിച്ച നേതാവാണെന്ന് ക്യൂവിൽ നിൽക്കുന്നവർ പറയുന്നു. വീട്ടിലെ മുിർന്ന അം​ഗം നഷ്ടപ്പെട്ടതിന് തുല്യമാണ് വിഎസിന്റെ വിയോ​ഗമെന്നും പ്രതികരണം. വിഎസിനെ കണ്ടേ മതിയാകൂ, ഇനി കാണാൻ കഴിയില്ലല്ലോ എന്നും പ്രതികരണങ്ങൾ ഉയർന്നു. 7.15 ഓടെയാണ് വിഎസിന്റെ മൃതദേഹം എകെജി പഠനകേന്ദ്രത്തിലെത്തിച്ചത്.

أحدث أقدم