പത്തനംതിട്ട: പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കോന്നി ഈട്ടിമൂട്ടിൽപ്പടിയിൽ കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ ഒരു കുട്ടിക്ക് പരുക്കേറ്റു. നെടുമ്പാശേരി വിമാനത്താവളത്തിൽ പോയി മടങ്ങിയ കൂടൽ സ്വദേശികളായ അഞ്ച് അംഗ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. മഴയിൽ വാഹനം തെന്നിമാറിയാണ് അപകടമുണ്ടായതെന്ന് സംശയം.