പാലാ പൊൻകുന്നം റൂട്ടിൽ പൈകക്ക് സമീപം ഏഴാം മൈലിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം.


 അപകടത്തിൽ രണ്ടുപേർക്ക് നിസ്സാര പരിക്കേറ്റു.. 

എതിർ ദിശയിൽ എത്തിയ വാഹനങ്ങൾ തമ്മിൽ നിയന്ത്രണം വിട്ടു കൂട്ടിയിടിക്കുകയായിരുന്നു.

 തിരുവനന്തപുരം സ്വദേശിയുടെയും പൈക സ്വദേശിയുടേതുമാണ് കാർ..

 പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. 

സ്ഥിരം അപകടമേഖലയായ പാല പൊൻകുന്നം റൂട്ടിൽ കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മൂന്നോളം ചെറുതും വലുതുമായ അപകടങ്ങളാണ് ഉണ്ടായത്. 

വാഹനങ്ങളുടെ അമിതവേഗവും അശാസ്ത്രീയ റോഡ് നിർമ്മാണവുമാണ് അപകടത്തിന് പ്രധാന കാരണമെന്നാണ് ആക്ഷേപം.
أحدث أقدم