ഹോട്ടൽ ഉടമയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ...



തിരുവനന്തപുരം: ഹോട്ടൽ ഉടമയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തിരുവനന്തപുരത്താണ് സംഭവം. വഴുതക്കാടുള്ള കേരള കഫേ ഉടമയായ ജസ്റ്റിൻ രാജിനെയാണ് ഇടപ്പഴഞ്ഞിയിലെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൃതദേഹം മൂടിയിട്ട നിലയിലായിരുന്നു.

സംഭവത്തിനു ശേഷം ഹോട്ടൽ തൊഴിലാളികൾ ഒളിവിൽ പോയെന്നാണ് പൊലീസ് പറ‍യുന്നത്. വിഴിഞ്ഞം സ്വദേശിയും നേപ്പാൾ സ്വദേശിയുമായ തൊഴിലാളികൾ ഹോട്ടൽ ഉടമയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. പ്രതികൾക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.
أحدث أقدم