ഇന്ധനം നിറച്ചിരുന്ന ടാങ്കറിൽ കണ്ടെയ്നർ ഇടിച്ച് അപകടം, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്


മലപ്പുറത്ത് നിർത്തിയിട്ട ടാങ്കറിൽ കണ്ടെയ്നർ ഇടിച്ച് അപകടം. പൊന്നാനി ചമ്രവട്ടത്താണ് സംഭവം. ഇന്ധനം നിറച്ചിരുന്ന ടാങ്കറിലാണ് കണ്ടെയ്നർ ഇടിച്ചത്. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ടാങ്കർ വേർപെട്ടു. തുടർന്ന് ടാങ്കറിൽ നിന്ന് ഇന്ധനം ചോർന്ന് റോഡിൽ ഒഴുകി. പൊന്നാനി ഫയർ ഫോഴ്‌സ് എത്തി അപകട സാഹചര്യം ഒഴിവാക്കി. സമയോചിതമായ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തമാണെന്ന് അധികൃതർ അറിയിച്ചു.

أحدث أقدم