സെക്രട്ടറിയേറ്റിൽ നിന്ന് പാമ്പിനെ പിടികൂടി..


        
സെക്രട്ടറിയേറ്റിൽ നിന്ന് പാമ്പിനെ പിടികൂടി. സെക്രട്ടറിയേറ്റിൽ സർപ്പ ടീം നടത്തിയ പരിശോധനയിലാണ് പാമ്പിനെ പിടികൂടിയത്. സെക്രട്ടറിയേറ്റിൽ ഇന്നലെ രാത്രി സുരക്ഷ ഡ്യൂട്ടിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് പാമ്പുകടി ഏറ്റിരുന്നു. സെക്രട്ടറിയേറ്റ് വളപ്പിൽ നിന്നാണ് പരിശോധനയ്ക്കിടെ പാമ്പിനെ കണ്ടെത്തിയത്. നേരത്തെയും സെക്രട്ടറിയേറ്റിൽ നിന്ന് പാമ്പിനെ പിടികൂടിയിരുന്നു.


Previous Post Next Post