ഭക്ഷണം കഴിക്കാന്‍ ഹോട്ടലിലെത്തി…കുടുംബത്തെ മദ്യലഹരിയില്‍ യുവാക്കള്‍ മര്‍ദ്ദിച്ചതായി പരാതി.. ഇടപെട്ട എസ് ഐക്കും മർദ്ദനം


        
ഭക്ഷണം കഴിക്കാന്‍ ഹോട്ടലിലെത്തിയ കുടുംബത്തെ മദ്യലഹരിയില്‍ യുവാക്കള്‍ മര്‍ദ്ദിച്ചതായി പരാതി. ഇന്നലെ രാത്രി എട്ടരയോടെ പാലക്കാട് ഒറ്റപ്പാലത്തെ ഹോട്ടലിലാണ് സംഭവം. യുവാക്കളെ കസ്റ്റഡിയിലെടുത്ത് ഒറ്റപ്പാലം പൊലീസ് കേസെടുത്തു.

മദ്യലഹരിയില്‍ വന്ന ഹരിനാരായണൻ എന്നയാളും സുഹൃത്തുക്കളായ രണ്ടുപേരും ചേര്‍ന്ന് ചുനങ്ങാട് സ്വദേശികളായ അബ്ദുല്‍ നിസാറും ഭാര്യയും കുട്ടികളും അടങ്ങുന്ന സംഘത്തെ ആണ് അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തത്

പ്രശ്‌നത്തില്‍ ഇടപെട്ട എസ്‌ഐ ഗ്ലിഡിങ് ഫ്രാന്‍സിസിനും യുവാക്കളുടെ മര്‍ദ്ദനമേറ്റു. രണ്ട് എഫ്‌ഐആറുകള്‍ ആയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിവരമറിഞ്ഞ് പ്രശ്‌നത്തില്‍ ഇടപെടാന്‍ വന്നതായിരുന്നു സബ്ഇന്‍സ്‌പെക്ടര്‍. ഒറ്റപ്പാലം ആശുപത്രിയിൽ ചികിത്സ തേടി.


أحدث أقدم