സൂര്യനെല്ലി കേസില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ വിഎസ് പെന്‍ഷന്‍ കാശ് സൂക്ഷിച്ചു വെച്ചതാണെന്ന് പറഞ്ഞ് കുടുംബത്തിന് ഒരു ലക്ഷം രൂപ കൈയ്യില്‍ വെച്ചുനല്‍കിയെന്ന് സുജ കുറിക്കുന്നു.പണം വാങ്ങാന്‍ മടിച്ചപ്പോള്‍ വളരെ പതുക്കെ മന്ത്രിക്കും പോലെ വിഎസ് പറഞ്ഞത്..’ഇത് അവളുടെ മുത്തശ്ശന്‍ തരുന്നതാണ് വാങ്ങിക്കോളൂ. ഇതെന്റെ പെന്‍ഷന്‍ കാശ് സൂക്ഷിച്ചു വെച്ചതാണ്.’ എന്ന് പറഞ്ഞതായും സുജ സൂസന്‍ ജോര്‍ജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.പെണ്‍കുട്ടിയുടെ മാതാപിതാക്കളോടും അവളോടും സംസാരിച്ചു. അവരുടെ സങ്കടങ്ങളെ ആറ്റിത്തണുപ്പിച്ചു. പുറമെ നിന്ന് ഞാന്‍ മാത്രം. അതാണ് വിഎസ്. അങ്ങനെയായിരുന്നു വി എസ്.’
വിഎസിന്റെ ജീവിതം വ്യക്തിയുടെയോ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയോ ചരിത്രമായിരുന്നില്ല. കേരളത്തിന്റെ മാറ്റത്തിന്റെ ചരിത്രമായിരുന്നു എന്നും സാമൂഹ്യമാധ്യമ കുറിപ്പില്‍ പറയുന്നു.ണ് സുജ സൂസന്‍ ജോര്‍ജ് പങ്കുവെച്ചത്.