ഓടിക്കൊണ്ടിരുന്ന ബസിൽ കണ്ടക്ടർക്ക് ക്രൂര മർദ്ദനം.സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. തലശേരി പെരിങ്ങത്തൂരിലാണ് സംഭവം.ഇരിങ്ങണ്ണൂർ സ്വദേശി വിഷ്ണുവിനാണ് മർദ്ദനമേറ്റത്. പാസിനെ ചൊല്ലി വിദ്യാർത്ഥിനിയെ ബസിൽ നിന്നും ഇറക്കിവിട്ടെന്നാരോപിച്ചായിരുന്നു തർക്കം.
വിദ്യാർത്ഥിനിയുടെ ഭർത്താവും സുഹൃത്തുക്കളുമാണ് മർദിച്ചത്. കണ്ടക്ടറുടെ പരാതിയിൽ ചൊക്ലി പൊലീസ് അന്വേഷണം തുടങ്ങി.കണ്ടക്ടർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.