സലാലയില്‍ അപ്പാര്‍ട്‌‌മെന്റില്‍ തീപിടിത്തം; താമസക്കാരെ രക്ഷപ്പെടുത്തി...



സലാല ദോഫാർ ഗവർണറേറ്റിലെ സലാല വിലായത്തിൽ താമസ കെട്ടിടത്തിൽ തീപിടിത്തം. കഴിഞ്ഞ ദിവസം രാത്രിയിലാണ് തീപ്പിടിത്തമുണ്ടായത്. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ) അഗ്നിശമന സേന അതിവേഗം തീ നിയന്ത്രണവിധേയമാക്കി.
സംഭവ സമയം കെട്ടിടത്തിലുണ്ടായിരുന്ന എട്ട് പേരെയും ഹൈഡ്രോളിക് ക്രെയിൻ ഉപയോഗിച്ച് രക്ഷപ്പെടുത്തിയതായും അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നും സിവിൽ ഡിഫൻസ് അറിയിച്ചു. രക്ഷപ്പെട്ടവരുടെ ആരോഗ്യനില തൃപ്തികരമാണ്. താമസ കെട്ടിടങ്ങൽലും മറ്റും തീപ്പിടിത്തങ്ങൾ ഒഴിവാക്കുന്നതിന് സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പുവരുത്തുന്നതിന് അധികൃതർ ആവശ്യപ്പെട്ടു.

Previous Post Next Post