ആത്മഹത്യ വിരുദ്ധ ബോധവൽക്കരണം. സൗത്ത് പാമ്പാടി ജൂനിയർ ബസേലിയോസ് സ്കൂളിൽ നടന്നു



ലഹരി, ആത്മഹത്യ വിരുദ്ധ ബോധവൽക്കരണം.  സൗത്ത് പാമ്പാടി ജൂനിയർ ബസേലിയോസ് സ്കൂളിലെ 'വിമുക്തി ക്ലബ്ബും' സംസ്ഥാന എക്സൈസ് വകുപ്പും എറണാകുളം മരിയ ഹോസ്പിറ്റലിന്റെ ചാരിറ്റി വിഭാഗമായ  വേ & ട്രൂത്തിന്റെ സാന്ത്വനവും  ചേർന്ന് മദ്യത്തിനും മയക്കുമരുന്നിനും ആത്മഹത്യയ്ക്കും എതിരെയുള്ള ബോധവൽക്കരണ ക്ലാസ് ജൂനിയർ ബസേലിയോസ് സ്കൂളിൽ നടത്തി. ഉദ്ഘാടനം പ്രിൻസിപ്പാൾ ജയശ്രീ കെ. ബി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ മാനേജർ അഡ്വ. സിജു കെ ഐസക്ക്‌ നിർവഹിച്ചു.    പാമ്പാടി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പി. ജെ. ടോംസി, അസിസ്റ്റന്റ് ഇൻസ്പെക്ടർ ബിനോയ്.കെ. മാത്യു, സ്കൂൾ വൈസ് പ്രിൻസിപ്പാൾ രഞ്ജിനി കെ.ജി വിമുക്തി ക്ലബ്ബ് ഇൻ ചാർജ് റോഷ്നി മേരി ജോൺ, ഹെഡ് ബോയ് ഗോഡ്വിൻ  റോയി, ഗേൾ സ്നേഹ സൂസൻ വർഗീസ് എന്നിവർ പ്രസംഗിച്ചു. എക്സൈസ് ഓഫീസർ നിബിൻ നെൽസൺ, വേ& ട്രൂത്ത് സാന്ത്വനത്തിന്റെ   ചെയർമാൻ ജോസഫ് പുന്നൂസ്, കോ-ഓർഡിനേറ്റർ തങ്കച്ചൻ മാത്യു എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
Previous Post Next Post