തിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് വേണ്ടിയുള്ള ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വിമര്‍ശനമുയര്‍ന്നതിന് പിന്നാലെ പരിഹാസവുമായി സംസ്ഥാന യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ എം ഷാജര്‍.
പി ആര്‍ വര്‍ക്ക് ചെയ്ത് ലഭിക്കുന്ന ലൈക്കും ഷെയറും കൊണ്ട് വീട് നിര്‍മ്മിക്കാന്‍ കഴിയില്ലെന്ന് ഷാജര്‍ പരിഹസിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പരിഹാസം