അമിതമായി വെള്ളം കുടിക്കുന്നത് അപകടകരം…


        
ശരീരത്തിൽ ജലാംശം നിലർനിത്തേണ്ടത് അത്യാവശ്യമാണ്.മികച്ച ആരോഗ്യത്തിന് ആവശ്യത്തിന് വെള്ളം കുടിക്കുന്നത് നിര്‍ബന്ധമാണ്. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടക്കണമെങ്കില്‍ മതിയായ ജലാംശം ശരീരത്തിലുണ്ടാകണം.പകല്‍ സമയങ്ങളില്‍ വെള്ളം കുടിക്കാന്‍ മറന്നു പോയാല്‍ പലരും ചെയ്യുന്ന ഒന്നാണ് രാത്രിയില്‍ അമിതമായി വെള്ളം കുടിക്കുന്നത്. എന്നാല്‍ ഈ പ്രവണത ശരീരത്തിലെ സോഡിയത്തിന്റെ അളവു കുറയാന്‍ കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഇത് തലകറക്കം, ക്ഷീണം, തളര്‍ച്ച, മാനസിക വ്യക്തതയില്ലായ്മ പോലുള്ള ലക്ഷണങ്ങള്‍ക്ക് കാരണമാകും.
സ്ത്രീകള്‍ പ്രതിദിനം 11.5 കപ്പ് (2.7 ലിറ്റര്‍) വെള്ളവും പുരുഷന്മാര്‍ 15.5 കപ്പ് (3.7 ലിറ്റര്‍) വെള്ളവും കുടിക്കണമെന്നാണ് പൊതുവായ മാര്‍ഗനിര്‍ദേശം. എന്നാല്‍ പ്രായം, ശരീരഭാരം, ശാരീരിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ നിരവധി ഘടകങ്ങളെ ആശ്രയിച്ച് ആവശ്യമായ വെള്ളത്തിന്റെ അളവു മാറുകയും ചെയ്യാം.


أحدث أقدم