( ഫോട്ടോ കടപ്പാട് സണ്ണി മാടപ്പാട് )
പാമ്പാടി :കൂരോപ്പട അമ്പലപ്പടിക്കൽ മരം വീണ് ഗതാഗതം സ്തംഭിച്ചു മരം വീണ് നിരവധി പോസ്റ്റുകൾ ഒടിഞ്ഞു
കൂരോപ്പട, പാമ്പാടി പ്രദേശത്ത് ഇന്ന് ഉച്ചക്ക് 2 മണിയോട് കൂടി ശക്തമായ കാറ്റ് വീശിയടിച്ചിരുന്നു
ഈ കാറ്റിൽ നിരവധി സ്ഥലങ്ങളിൽ കഷ്ടനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്
അമ്പലപടിക്കൽ നിന്നിരുന്ന തേക്ക് മരം മാടപ്പാട് റോഡിലേയ്ക്ക് വീണതിനെ തുടർന്ന് പാമ്പാടി കൂരോപ്പട റോഡിലെയും ,മാടപ്പാട് റോഡിലെയും നിരവധി വൈദ്യുതി തൂണുകൾ ഒടിഞ്ഞു
കെ .എസ് ,ഇ .ബി അധികൃതർ മരം വെട്ടിമാറ്റിക്കൊണ്ടിരിക്കുന്നു ഈ രണ്ട് റോഡിലും ഗതാഗതം പൂർണ്ണമായും സ്തംഭിച്ചിട്ടുണ്ട് ഗതാഗതം ഉടൻ പുന:സ്ഥാപിക്കും ഈ പ്രദേശത്തെ വൈദ്യുതി ബന്ധവും താറുമാറായി