‘പത്തനംതിട്ട ജില്ലാ യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റിനെ പിന്നെയും ടിവിയിൽ കാണിച്ചു. കരുതൽ തടങ്കലിലാക്കി പൊലീസ്. കരുതൽ അല്ല കരുതൽ തടങ്കൽ…വീണ ജോർജ്ജ് മണ്ഡലത്തിൽ വരുന്നുണ്ടത്രേ! അപ്പോൾ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ കരുതൽ തടങ്കലിൽ വേണമത്രേ. യൂത്ത് കോൺഗ്രസ്സ് കഴിഞ്ഞ ഒമ്പതര വർഷമായി തുടർച്ചയായി പിണറായി സർക്കാരിനെതിരേ തെരുവിലെ പോരാട്ടത്തിലാണ്..കണ്ണുള്ളവർ കാണട്ടെ..കാതുള്ളവർ കേൾക്കട്ടെ…’, എന്നായിരുന്നു പി ജെ കുര്യന്റെ പേര് എടുത്ത് പറയാതെയുള്ള വിമർശനം.
പി ജെ കുര്യനെതിര യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി ജിതിൻ ജി നൈനാനും രംഗത്തെത്തി. പി ജെ കുര്യൻ സർ എന്നായിരുന്നു ഫോൺ നമ്പർ സേവ് ചെയ്തിരുന്നതെന്നും എന്നാൽ ഇനി ആ സാർ വിളി അർഹിക്കുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കോൺഗ്രസ് നേതാവെന്ന നിലയിൽ ബഹുമാനം കൊടുത്തിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘കോൺഗ്രസ് പ്രതിസന്ധിയിൽ കടന്നുപോകുമ്പോഴും കൂടുതൽ കരുത്തായി കഴിഞ്ഞ ഒമ്പത് വർഷക്കാലം കേരളത്തിൽ ശക്തമായ സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി. ക്രൂരമായ മർദ്ദനങ്ങൾ നേരിടേണ്ടി വന്ന കൊടിയ പീഡനങ്ങൾ ഏൽക്കേണ്ടിവന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നോക്കി അങ്ങ് പറഞ്ഞ ഈ വാക്കുകൾ ഞങ്ങൾക്ക് ഒട്ടും അംഗീകരിക്കാൻ കഴിയുന്നതല്ല…പ്രത്യേകിച്ച് ഞാൻ ഉൾപ്പെടെ ഉള്ള പ്രവർത്തകരെ വീട് കേറി അറസ്റ്റ് ചെയ്ത് ജയിൽ അടച്ചതിനുശേഷം ജയിൽ മോചിതരായി ഇറങ്ങിയ ഞങ്ങളെ സ്വീകരിക്കുന്ന പത്തനംതിട്ട ജില്ലയിൽ നടന്ന കോൺഗ്രസിന്റെ സമരസംഗമം എന്ന പരിപാടിയുടെ അതേ വേദിയിൽ നിന്നുകൊണ്ട് അങ്ങനെ സംസാരിക്കുന്നത് ഞങ്ങൾക്ക് അംഗീകരിക്കാൻ കഴിയുന്നതല്ല’, ജിതിൻ പറഞ്ഞു.