യൂത്ത്കോണ്‍ഗ്രസിനെ വിമർശിച്ചും എസ്‌എഫ്‌ഐയെ പുകഴ്ത്തിയും സംസാരിച്ച മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യനെതിരെ വ്യാപകവിമർശനം





മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യനെതിരെ യൂത്ത് കോൺഗ്രസ്‌ കെ. എസ്. യു നേതാക്കളുടെ വ്യാപക വിമർശനം.എസ്എഫ്‌ഐയുടെ അഡ്ജസ്റ്റ്‌മെന്റ് സമരങ്ങള്‍ തെളിച്ചത്തോടെ കാണുമ്പോഴും തെരുവില്‍ എരിയുന്ന യൂത്ത് കോണ്‍ഗ്രസ് സമരങ്ങള്‍ കാണാനാകാത്തത് ഖേദകരമെന്നും,’കാണിച്ച കരിങ്കൊടിക്ക് പകരമായി ചെടിച്ചട്ടിക്കും ഇഷ്ടികക്കുമുള്ള തലക്കടികള്‍ ഏറ്റ് വാങ്ങിയിട്ടും, കേള്‍വിശക്തിയും കാഴ്ചശക്തിയും എന്നെന്നേക്കുമായി നഷ്ടപ്പെടുത്തിയിട്ടും യൂത്ത് കോണ്‍ഗ്രസിന് സിന്ദാബാദ് വിളിച്ച് പാതയോരങ്ങളിലും സമരവേദികളിലും ചോര ചിന്തുന്ന ക്ഷുഭിതയൗവനങ്ങളെ അങ്ങേയ്ക്ക് കാണാനാകാത്തത് ഖേദകരമാണ്’പ്രവർത്തകർ പറഞ്ഞു.കോണ്‍ഗ്രസ് പത്തനംതിട്ടയില്‍ സംഘടിപ്പിച്ച സമരസംഗമം പരിപാടിയിലാണ് യൂത്ത് കോണ്‍ഗ്രസിനെ വിമര്‍ശിച്ചും എസ്എഫ്‌ഐയെ പ്രശംസിച്ചും പി ജെ കുര്യന്‍ സംസാരിച്ചത്. ഒരു മണ്ഡലത്തില്‍ 25 പേരെയെങ്കിലും കൂടെ കൂട്ടാന്‍ യൂത്ത് കോണ്‍ഗ്രസിന് കഴിയണ്ടേ എന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിനോടുള്ള കുര്യന്റെ ചോദ്യം. ക്ഷുഭിത യൗവ്വനത്തെ എസ്എഫ്‌ഐ കൂടെ നിര്‍ത്തുന്നുവെന്ന് സര്‍വ്വകലാശാല സമരം ചൂണ്ടിക്കാണിച്ച് പി ജെ കുര്യന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ വേദിയിലിരുത്തി ഓര്‍മ്മിപ്പിക്കുകയും ചെയ്തിരുന്നു.ഇതായിരുന്നു പ്രവർത്തകരെ ചൊടിപ്പിച്ചത്.



 

أحدث أقدم